രണ്ട് മാസത്തിനിടെ 16,000 പേർക്ക് കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി കണക്കുകൾ

  • 16/04/2024


കുവൈത്ത് സിറ്റി: രണ്ട് മാസത്തിനിടെ നീതി കാര്യ മന്ത്രാലയത്തിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം 16,000 പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി കണക്കുകൾ. ഇതിൽ പൗരന്മാരും പ്രവാസികളും ഉൾപ്പെടുന്നു. 8033 യാത്രാ വിലക്ക് നീക്കിയ ഉത്തരവുകളും ഈ കാലയളവിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ 9,006 യാത്രാ നിരോധന ഉത്തരവുകളെ അപേക്ഷിച്ച് ജനുവരിയിൽ പുറപ്പെടുവിച്ച യാത്രാ നിരോധന ഉത്തരവുകളുടെ എണ്ണം 6,642 ആണ്. ജനുവരിയിൽ യാത്രാ വിലക്ക് നീക്കാനുള്ള ഉത്തരവുകൾ 6642ഉം ഫെബ്രുവരിയിൽ 3,811 ഉം ആയിരുന്നു.

 4,321 യാത്രാ നിരോധന ഉത്തരവുകളുമായി ഈ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രാ നിരോധനങ്ങളുള്ള ഗവർണറേറ്റ് അൽ അഹമ്മദിയാണ്. രണ്ടാം സ്ഥാനത്തുള്ളത് ഫർവാനിയ ഗവർണറേറ്റാണ്. 3641 ഉത്തരവുകൾ പുറപ്പെടുവിച്ചു. 2452 യാത്രാ വിലക്ക് ഉത്തരവുകളുമായി ഹവല്ലി ഗവർണറേറ്റ് മൂന്നാം സ്ഥാനത്താണ്.

Related News