അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ പൂർത്തിയായ ശേഷമുള്ള ആദ്യ രാമ നവമി ദിനത്തില്‍ സൂര്യ രശ്മിയില്‍ തിളങ്ങി രാം ലല്ല. രാമക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലാണ് പ്രതിഷ്ഠയുടെ നെറ്റിയില്‍ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നത്. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. രാവിലെ 11.58 മുതല്‍ 12.03 വരെയായിരുന്നു സൂര്യതിലക് ചടങ്ങ്. ഏതാനും നിമിഷങ്ങള്‍ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.
വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് രാമനവമി ആഘോഷങ്ങള്‍ക്കായി സംസ്ഥാനം നടത്തിയത്. 100ഓളം എല്‍ഇഡി സ്ക്രീനുകളിലൂടെയാണ് ചടങ്ങ് വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ ദൃശ്യമായത്. ഐഐടി സംഘമാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്തത്. ഇതിന്റെ വിജയകരമായ രണ്ട് പരീക്ഷണങ്ങളും ഇതിന് മുൻപ് നടന്നിരുന്നു. ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികള്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിപ്പിച്ചത്. 30 ലക്ഷം വരെ തീർത്ഥാടകർ ഇന്ന് അയോധ്യ രാമ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?