എറണാകുളം സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

  • 18/04/2024കുവൈത്ത് : അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് പൊലിഞ്ഞു പോയത് രണ്ട് ജീവിതങ്ങൾ.  കുവൈറ്റ്‌ അബ്ദലി ഏരിയയിൽ മുത്തല എന്ന പ്രദേശത്ത്, ഇന്നലെ നടന്ന വാഹന അപകടത്തിൽ എറണാകുളം സ്വദേശി സോണി സണ്ണി മരണപ്പെട്ടു.  മറ്റൊരു  ഈജിപ്ഷ്യൻ  സ്വദേശി ഖാലിദ് റഷീദി മരണപ്പെട്ടത്. സോണി സണ്ണി ഇന്ന് നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾക്ക് ഇടയിലാണ് വേദനിപ്പിക്കുന്ന ഈ അപകടം സംഭവിച്ചത് . അനിയന്ത്രിതമായ കടന്ന് വന്ന സ്വദേശി യുടെ വാഹനമാണ് ഈ ദുരന്തം ഉണ്ടാക്കിയത്. ഇടിയുടെ അഘാതത്തിൽ വാഹനം പൂർണമായും കത്തി നശിക്കുകയും ആ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരും പൂർണമായും കത്തിയ രീതിയിലാണ് കണ്ടെത്തിയത് . തിരിച്ചറിയുവാൻ സാധിക്കാത്ത വിധം രണ്ട് ബോഡികളും ഫർവാനിയ മോർച്ചറിയിൽ സൂക്ഷിരിക്കുക്കയാണ് വിദഗ്ദ്ധ പരിശോധനക്ക് ശേഷം മാത്രമേ ബോഡി റിലീസ് ചെയ്യുകയുള്ളൂ. കമ്പനി ആവശ്യ പ്രകാരം കെ കെ എം എ മാഗ്നറ്റ് വിഭാഗം ബോഡി നാട്ടിൽ കൊണ്ടു പോകുന്നതിന് വേണ്ടിയുള്ള  നടപടി ക്രമങ്ങൾക്കായി പ്രവർത്തനം നടത്തി വരുന്നു

Related News