സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളില്‍ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നതെന്ന് മമത ബാനർജി പറഞ്ഞു. ബംഗാളില്‍ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാനാണെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യ റാലി നടക്കാനിരിക്കേയാണ് മമതയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രമാണ്. ജാതി സെൻസസ് കോണ്‍ഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ദൂരദർശൻ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ഇത് ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നല്‍കരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതില്‍ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വല്‍ക്കരണത്തിൻ്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?