തമിഴ്നാട്ടില്‍ രാഷ്ട്രീയമാറ്റത്തിന് സാധ്യത വിദൂരമെന്ന് പോളിങ് ശതമാനക്കണക്കുകള്‍

  • 21/04/2024

മിഴ്നാട്ടില്‍ രാഷ്ട്രീയമാറ്റത്തിന് സാധ്യത വിദൂരമെന്ന് പോളിങ് ശതമാനക്കണക്കുകള്‍. ഡി.എം.കെ.യുടെ കേഡർവോട്ടുകളെ മറികടക്കാൻ നിഷ്പക്ഷവോട്ടുകള്‍ക്ക് സാധിക്കണമെങ്കില്‍ പോളിങ് വർധിക്കണം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തെ ഭരണമുന്നണിയായ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു.

എന്നാല്‍, പോളിങ് കഴിഞ്ഞതവണത്തെക്കാള്‍ രണ്ടരശതമാനത്തോളം കുറയുകയായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്ന് കൂടുതല്‍ സീറ്റ് വാരിക്കൂട്ടാമെന്ന ബി.ജെ.പി.യുടെ സ്വപ്നത്തിനാണിത് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. 

20 വർഷത്തിലെ ഏറ്റവുംകുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ സംസ്ഥാനത്ത്. 69.46 ശതമാനം. ത്രികോണമത്സരങ്ങള്‍ കൊട്ടിഘോഷിച്ചത്ര ശക്തമായിരുന്നില്ലെന്ന സൂചനയാണിത് നല്‍കുന്നത്. എൻ.ഡി.എ. സഖ്യം വലിയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളില്‍ മിക്കതിലും പോളിങ് കുറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളില്‍പ്പോലും പോളിങ് കുറഞ്ഞു. മറ്റിടങ്ങളില്‍ വർധന പേരിനുമാത്രമാണ്.

Related News