ആദ്യഘട്ടം സംഘർഷഭരിതം; മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്

  • 22/04/2024

മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് ഇന്ന് നടക്കും. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക.

ഒന്നാംഘട്ട വോട്ടെടുപ്പിനിടെ വെടി വെയ്പ്പും വ്യാപക സംഘർഷവും ഉണ്ടായ ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്. അക്രമികൾ പോളിംഗ് സാമഗ്രികൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകൾക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും  വെള്ളിയാഴ്ച 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകൾ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഔട്ടർ മണിപ്പൂരിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്തിൽ നടക്കും. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 26നും ബാക്കിയുള്ള ഘട്ടങ്ങൾ മെയ് 7, 13, 20, 25, ജൂൺ 1 തീയതികളിലും നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന്‌

Related News