പുതിയ ഓഡിറ്റിംഗ് സംവിധാനവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്; ഇടപാടുകൾ കർശന നിരീക്ഷണത്തിൽ

  • 22/04/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്തേക്കും പുറത്തേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള പരിശോധനകൾ കർശനമാക്കുന്ന പുതിയ ഓഡിറ്റിംഗ് സംവിധാനം കുവൈത്ത് സെൻട്രൽ ബാങ്ക് നടപ്പിലാക്കി. ഈ നീക്കം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്.
 
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെയുള്ള നിയമം 106/2013 പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിന് ഒരു നിഷ്പക്ഷമായ ആഗോള ഓഡിറ്റിംഗ് സ്ഥാപനത്തെ എക്സ്ചേഞ്ച് കമ്പനികൾ നിയമിക്കണമെന്ന് സെൻട്രൽ ബാങ്ക് നിർബന്ധന കൊണ്ട് വന്നിട്ടുണ്ട്. ജൂൺ 30-നും ഡിസംബർ 31-നും വർഷത്തിൽ രണ്ടുതവണ ഓഡിറ്റിംഗ് പ്രക്രിയ നടത്തണം. പുതുതായി അവതരിപ്പിച്ച ഓഡിറ്റിംഗ് സംവിധാനം അന്തർദേശീയ അല്ലെങ്കിൽ പ്രാദേശിക ബ്ലാക്ക് ലിസ്റ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഇടപാടുകൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു.

Related News