വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന; ജഹ്‌റയിലെ ആറ് കടകൾ പൂട്ടിച്ചു

  • 25/04/2024


കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയതിന് ജഹ്‌റയിലെ ആറ് കടകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് പൂട്ടിച്ചു. ബാഗുകൾ, വസ്ത്രങ്ങൾ, ഷൂകൾ, ആക്സസറികൾ തുടങ്ങിയ വ്യാജ ഉത്പന്നങ്ങളാണ് ഇവിടെ വിറ്റിരുന്നത്. 4,550 ഓളം വസ്തുക്കൾ കണ്ടുകെട്ടിയതായും ഈ സ്റ്റോറുകളുടെ ഉടമകൾക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പിഴകൾ ചുമത്താനും കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

Related News