തമിഴ്നാട്ടിലെ പ്രചാരണത്തില്‍ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്ബു തെലങ്കാനയില്‍ റോഡ് ഷോ നയിച്ചത് ചർച്ചയാകുന്നു. ഖുശ്ബുവിന്റെ ആരോഗ്യപ്രശനങ്ങള്‍ മാറിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംശയം. തമിഴ്നാട്ടില്‍ നിന്ന് മുങ്ങിയ ഖുശ്ബു തെലങ്കാനയില്‍ പൊങ്ങിയതിനു പിന്നില്‍ ബിജെപിയിലെ പോരാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയിലെ ചർച്ചകള്‍ക്ക് കാരണം. കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഢിക്കൊപ്പം തെലങ്കാനയില്‍ റോഡ് ഷോയില്‍ ഖുശ്ബു നിറസാന്നിധ്യമായിരുന്നു.
സെക്കന്തരാബാഡിലെ ജുബിലി ഹില്ലസില്‍ ബിജെപി നടതിയ റോഡ് ഷോയിലാണ് ഖുശ്ബു പങ്കെടുത്തത്. അനാരോഗ്യം കാരണം തമിഴ്നാട്ടിലെ പ്രചാരണത്തില്‍ നിന്ന് ഈ മാസം ഏഴിന് ഖുശ്ബു പിന്മാറിയിരുന്നു. അഞ്ചു വർഷമായി താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ വഷളാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയതായി കാണിച്ച് ബിജപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തും ഖുശ്ബു പുറത്തുവിട്ടിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ ഖുശ്ബു പറഞ്ഞത്.
എന്നാല്‍ തെലങ്കനയില്‍ പ്രചാരണത്തിനെതിയതോടെ ഖുശ്ബു മനഃപൂർവം തമിഴ്നാട്ടില്‍ നിന്ന് മാറി നിന്നതോ എന്ന സംശയം ഉയർത്തുകയാണ് വിമർശകർ. തമിഴ്നാട്ടില്‍ പ്രചാരണം നടത്തിയാല്‍ മാത്രമേ ആരോഗ്യനില വഷളാവുകയൊള്ളോ എന്നാണ് ഖുശ്ബുവിന്‍റെ പോസ്റ്റിനു താഴെ നിറയുന്ന കമന്‍റുകള്‍. തമിഴ്നാട്ടില്‍ ബിജെപിയുടെ മുൻനിര നേതാക്കളെല്ലാം മത്സരിച്ചിട്ടും ഖുശ്ബുവിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ഇതിനാലാണോ ഖുശ്ബു പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് ഉയരുന്ന ചോദ്യം. നേരത്തെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഖുശ്ബു ചെന്നൈ സെൻട്രല്‍ ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്ള തൗസാൻഡ് ലൈറ്സില്‍ 24,000 വോട്ടിനു തോറ്റിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?