മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച്‌ കാഴ്ചക്കാര്‍

  • 28/04/2024

ചങ്കിടിപ്പോടെയാണ് പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ എല്ലാവരും കാണുന്നത്. ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ പെട്ട് പോയ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ശ്വാസം അടക്കിപ്പിടിച്ച്‌ മാത്രമേ ആര്‍ക്കും ഈ വീഡിയോ കാണാന്‍ കഴിയൂ.

ചെന്നൈ ആവടിയിലാണ് സംഭവം. മുകള്‍ നിലയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടു വയസുകാരന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. കുഞ്ഞ് ഫ്‌ലാറ്റുകള്‍ക്കിടയിലെ റൂഫിങ് ഷീറ്റില്‍ തങ്ങിനില്‍ക്കുകയായിരുന്നു. അപകടകരകമായ നിലയില്‍ ഷീറ്റില്‍ തങ്ങിനില്‍ക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പരിസര വാസികള്‍ സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞ് താഴേയ്ക്ക് വീഴുകയാണെങ്കില്‍ രക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായാണ് ആളുകള്‍ നില്‍ക്കുന്നത്. എന്നാല്‍ തൊട്ടു താഴെയുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും ഭിത്തിയില്‍ ചവിട്ടിക്കയറി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

Related News