മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി; അക്ഷയ് കാന്തി ബാം നാമനിര്‍‌ദേശ പത്രിക പിൻവലിച്ചു; ബിജെപിയില്‍ ചേര്‍ന്നേക്കും

  • 29/04/2024

സൂറത്ത് മോഡല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലും നടന്നേക്കും. ഇൻഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ബിജെപി എംഎല്‍എ രമേഷ് മെന്‍ഡേലക്കൊപ്പമെത്തിയാണ് ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്. അക്ഷയ് കാന്തി ബാം ബിജെപിയില്‍ ചേര്‍ന്നേക്കും.

ഇദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. പഞ്ചാബിലെ 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ ലുധിയാനയില്‍ മത്സരിക്കും.

Related News