തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച്‌ സുപ്രീംകോടതി

  • 30/04/2024

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീംകോടതി. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനാണ് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തില്‍ മേയ് മൂന്നിന് വിശദീകരണം നല്‍കാനും ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.

ഡല്‍ഹി മദ്യനയ കേസിലെ അറസ്റ്റിനെതിരെ കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇ ഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തില്‍ അരവിന്ദ് കെജരിളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്നും കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് എഎപി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്.

Related News