തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നല്‍കിയ പരാതികളില്‍ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
'കമ്മീഷൻ ഉപദ്ദേശ രൂപേണ പൌരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിയിലെ നേതാക്കള്‍ നടത്തുന്ന വർഗീയ പരാമർശങ്ങളില്‍ അടിയന്തര നടപടിയില്ലാത്തത് അമ്ബരിപ്പിക്കുന്നു. കോണ്‍ഗ്രസ് കമ്മീഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങള്‍ക്ക് ഒപ്പമാണ്'. എന്നാല്‍ കമ്മീഷൻ അംഗങ്ങള്‍ തങ്ങളുടെ പരിധിയും എവിടെ നില്‍ക്കണമെന്നും തീരുമാനിക്കണമെന്നും ഖാർഗെ കത്തില്‍ സൂചിപ്പിക്കുന്നു.
പോളിംഗ് ശതമാനം വൈകുന്നതിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി ഖാർഗെ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്തിമ ഫലത്തെ സ്വാധീനിക്കാനുളള ശ്രമമാണോ ഇതെല്ലാമെന്ന് സംശയിക്കണമെന്നും ഇതിനെതിരെ ശബ്ദമുയർത്താൻ ഒന്നിച്ച് നില്‍ക്കണമെന്നുമായിരുന്നു ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് അയച്ച കത്തിലെ പരാമർശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?