അയല്‍വാസിയുടെ ആറ് വയസ് പ്രായമുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. അയല്‍വാസിയുടെ മകനെ 2022ലാണ് 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. പോക്സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്.
ദിവസ വേതനക്കാരനായ 26കാരനെതിരെ ഐപിസി 377, പോക്സോ ചട്ടങ്ങള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പതിനായിരം രൂപ പിഴയും 26കാരൻ ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് 4 ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?