കേരളത്തിലെ വന്യമൃഗ ആക്രമണത്തില്‍ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി. വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവർ മന്ത്രിപദവിയില്‍ വേണമെന്നുമാണ് മേനക ഗാന്ധിയുടെ വിമർശനം. കേരളത്തിലെ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെന്നും മേനക കുറ്റപ്പെടുത്തി. വനംവകുപ്പില്‍ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തില്‍ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറില്‍ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കൃത്യമായ പ്രവർത്തനങ്ങളിലൂടെ രക്ഷിക്കാവുന്ന മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കേരളത്തിലുണ്ടാവുന്നതില്‍ താൻ അസ്വസ്ഥയാണെന്നും അവർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്ക് പുനപരിശീലനം നല്‍കണം. ആനകള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത് നാണക്കേടുണ്ടാകുന്ന സംഭവങ്ങളാണ്. അതില്‍ തനിക്ക് അതിയായ വിഷമമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?