വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പിച്ച്‌ കോണ്‍ഗ്രസ്സ്, വീണ്ടും ആനി രാജയെ നേരിടാൻ പ്രിയങ്കയെ ഇറക്കാൻ കെ.സി യുടെ നീക്കം

  • 12/05/2024

റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി വിജയിച്ചാല്‍ പിന്നീട് ഒഴിവ് വരുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ്സ് മത്സരിപ്പിച്ചേക്കും. എ.ഐ.സി.സി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വയനാട് രാഹുല്‍ ഉപേക്ഷിച്ചാലുള്ള തിരിച്ചടി ഒഴിവാക്കാനും കേരളത്തില യു.ഡി.എഫ് വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയാകാനുമുള്ള ദ്വിമുഖ തന്ത്രവുമാണ് ഈ നീക്കം വഴി കെ.സി പയറ്റുന്നത്.


ഉത്തര്‍പ്രദേശിലെ തിരിച്ചടി ഭയന്ന് റായ്ബറേലിയില്‍ മത്സരിക്കാനുള്ള എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശം രാഹുല്‍ സ്വീകരിച്ചപ്പോള്‍ വയനാട് ഉപേക്ഷിക്കില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നു. രാഹുല്‍ അമേഠിയിലും, പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നത്.

രാഹുല്‍ ഇല്ലെങ്കില്‍, അമേഠിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രംഗത്തെത്തിയിരുന്നു. വാധ്രയുടെ രംഗപ്രവേശം കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥനായ കെ.എല്‍ ശര്‍മ്മയെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക കൂടി മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ കുടുംബാധിത്യമാണെന്ന മോദിയുടെ വിമര്‍ശനത്തിന് മൂര്‍ച്ചകൂട്ടുമെന്ന ആശങ്കയും പ്രിയങ്കയുടെ പിന്‍മാറ്റത്തിന് പിന്നിലുണ്ട്.

Related News