30 വർഷം മുമ്ബ് മരണപ്പെട്ട മകള്‍ക്ക് വരനെ തേടി വീട്ടുകാർ പത്രത്തില്‍ നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂർ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരത്തിലൊരു പരസ്യം, ഏറെ പ്രചാരമുള്ള ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നറിയാതെ പലരും അത്ഭുതപ്പെട്ടു. ചിലരെങ്കിലും ഇത്തരമൊരു പരസ്യത്തിന്റെ പിന്നിലെന്താണെന്ന് അന്വേഷിച്ചു. ഒടുവിലാണ് കുടുംബത്തില്‍ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങള്‍ക്കുള്ള പരിഹാരമാണ് ഈ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുവന്നത്.
മരണപ്പെട്ട മകള്‍ അവിവാഹിതയായതാണ് കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമെന്ന് ഇവർക്ക് ഉപദേശം ലഭിക്കുകയായിരുന്നു. 30 വർഷം മുമ്ബ്, ചെറിയ കുട്ടിയായിരുന്നപ്പോഴാണ് മകള്‍ മരിക്കുന്നത്. അതിനുശേഷം കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടായി. മകളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ലെന്നും അതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് ഇവർക്ക് ഉപദേശം ലഭിച്ചത്. പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താനും മകളുടെ ആത്മാവിന് ശാന്തി നല്‍കാനും വേണ്ടിയാണ് ഇത്തരമൊരു വിവാഹം നടത്താൻ കുടുംബം ആലോചിച്ചതത്രെ.
30 വർഷം മുമ്ബ് മരണപ്പെട്ട മകള്‍ക്ക് വരനായി വേണ്ടതും 30 വർഷം മുമ്ബ് മരണപ്പെട്ട 'യുവാവിനെ' തന്നെയാണ്. ആത്മാക്കളുടെ വിവാഹം നടത്താൻ താത്പര്യമുള്ളവരെ തേടിയായിരുന്നു പത്ര പരസ്യം. ബന്ധുക്കളും സുഹൃത്തുകളും ഏറെ പരിശ്രമിച്ചെങ്കിലും പ്രായവും ജാതിയും മരണപ്പെട്ട വർഷവുമൊക്കെ ഒക്കെ ഒത്തുവരുന്ന 'വരനെ' കണ്ടെത്താൻ സാധിച്ചില്ലെന്ന് ഏറെ വിഷമത്തോടെ ബന്ധുക്കള്‍ പറയുന്നു.
കർണാടകയുടെ ദക്ഷിണ മേഖല ഉള്‍പ്പെടുന്ന തുളുനാട്ടിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടത്താറുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മരണപ്പെട്ടവരുടെ വിവാഹം ഇത്തരക്കാർ ഏറെ വൈകാരിക പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഈ വിഭാഗത്തിലുള്ളവരുടെ രീതികള്‍ പരിചയമുള്ളവർ വിശദീകരിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?