ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന്റെ പതിനഞ്ച് ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചെന്ന് മോദി പറഞ്ഞു.
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക ബജറ്റ് വേണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ പഴയ അജണ്ടകള്‍ നടപ്പിലാക്കാനാണ് തീരുമാനം. മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസിന് ഒരു ഒറ്റ ന്യൂനപക്ഷമേയുള്ളു. അത് അവരുടെ വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?