ഉത്തരേന്ത്യയിൽ കൊടുംചൂട് തുടരുന്നു; ആഗ്രയിൽ 46.9 ഡിഗ്രി ചൂട്

  • 18/05/2024

ഉത്തരേന്ത്യയിൽ കൊടുംചൂട് തുടരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ 46.9 ഡിഗ്രി താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാർമറിൽ 46.4 ഡിഗ്രി യും ഡൽഹിയിൽ 46.2 ഡിഗ്രി യുമായിരുന്നു ഇന്നലത്തെ താപനില. മധ്യപ്രദേശിലെ ഗോളിയോറിൽ 44.9 ഡിഗ്രി ചൂടും രേഖപ്പെടുത്തി. 

എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കടുത്ത ചൂടുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് ഇന്ന് മുതൽ മെയ് 20 വരെ താപതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്നും 4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി വരെ താപനില ഉയർന്നേക്കാൻ സാധ്യതയുണ്ട്.

ബിഹാറിൽ ഉൾപ്പെടെ അടുത്ത അഞ്ച് ദിവസത്തേക്ക് ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാർഖണ്ഡിലും ഒഡിഷയിലും താപനില ഉയർന്നേക്കാമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഞായറാഴ്ചയ്ക്ക് ശേഷം ചൂട് നേരിയ തോതിൽ കുറയാനും സാധ്യതയുണ്ട്.

Related News