ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍

  • 20/05/2024

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിരവധി തവണ കള്ളവോട്ടു ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. ഖിരിയ പരമാന്‍ ഗ്രാമവാസിയായ രാജന്‍ സിങ് ആണ് അറസ്റ്റിലായത്.

വോട്ടിങ് മെഷീനില്‍ എട്ടു തവണയാണ് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഇയാള്‍ വോട്ടു ചെയ്തത്.

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ നയാഗാവ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Related News