ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി കോണ്‍ഗ്രസിന്റെ യുദ്ധ സൈനികനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.
നേരത്തെ അധീർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണി നേതാവുമായ മമത ബാനർജിക്കെതിരെ നടത്തിയ വിമർശനത്തെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിരുന്നു. പിന്നാലെയാണ് ചൗധരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എത്തിയത്. മമതാ ബാനർജിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും നാളെ ബിജെപിക്ക് മമത പിന്തുണ കൊടുത്തേക്കാം എന്നുമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ വിമർശനം.
പശ്ചിമ ബംഗാളിലെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഹൗറ, ഹൂഗ്ലി, അരംബാഗ്, ബംഗോണ്‍, ബാരക്ക്പൂർ, സെരാംപൂര്‍, ഉലുബേരിയ എന്നീ മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്. ആകെ 88 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. പശ്ചിമ ബംഗാളിലെ ഏഴ് അടക്കം ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, ബിജെപി എന്നിവരാണ് പ്രധാനമായി മത്സരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?