ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

  • 22/05/2024

കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രച്ചൂഡ് അധ്യക്ഷനയ ബെഞ്ചിന്റേത് ആണ് തീരുമാനം. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കിയ 2019ലെ നിയമത്തിന്റെ സാധുതയെ പറ്റിപരിശോധിക്കാനും കോടതി വിസമ്മതിച്ചു. ഭരണഘടന തത്വങ്ങൾ നടപ്പിലാക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പുന പരിശോധന ഹർജി സമർപ്പിച്ചിരുന്നത്. 

സുപ്രിംകോടതി ചട്ടങ്ങൾ 2013 ലെ ഓർഡർ തഘഢകക റൂൾ 1 പ്രകാരം പുനഃപരിശോധനയ്ക്ക് തങ്ങൾക്കാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാമി നാഷണൽ കോൺഫറൻസ്, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെയുള്ളവർ നൽകിയ പുനഃപരിശോധനാ ഹർജികളാണ് തള്ളിയത്.

2023 ഡിസംബർ 11നാണ് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതി ഒപ്പിട്ട ഉത്തരവ് ശരിവച്ചത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന് എതിരാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയിരുന്നത്.

Related News