'ചീത്ത കൂട്ടുകെട്ട് ഒഴിവാക്കും, പഠനത്തില്‍ ശ്രദ്ധിക്കും'; പൂനെ അപകടത്തില്‍ 17കാരന് ജാമ്യം നല്‍കിയത് മുത്തച്ഛന്‍ നല്‍കിയ ഉറപ്പില്‍

  • 22/05/2024

പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കി, രണ്ടു പേര്‍ മരിക്കാന്‍ കാരണക്കാരനായ പതിനേഴുകാരന് ജാമ്യം നല്‍കിയത്, ചീത്തക്കൂട്ടുകെട്ട് ഒഴിവാക്കുമെന്ന മുത്തച്ഛന്റെ ഉറപ്പില്‍. മുത്തച്ഛന്റെ ഉറപ്പിലും 7500 രൂപ കെട്ടിവച്ചുമാണ് ജാമ്യം അനുവദിച്ചതെന്ന് ബാലനീതി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

മദ്യലഹരിയില്‍ പോര്‍ഷെ കാര്‍ ഓടിച്ച്‌ രണ്ടു പേര്‍ മരിക്കാനിടയാക്കിയ അപകടമുണ്ടാക്കിയ പതിനേഴുകാരന് ജാമ്യം നല്‍കിയത് വന്‍ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ആര്‍ടിഒ ഓഫിസില്‍ പോയി ട്രാഫിക് നിയമങ്ങളെക്കുറിച്ചു പഠിക്കണമെന്നും റോഡ് അപകടത്തെക്കുറിച്ച്‌ ഉപന്യാസം എഴുതണമെന്നുമാണ് ബാലനീതി ബോര്‍ഡ് മുന്നോട്ടുവച്ച മറ്റു ജാമ്യ വ്യവസ്ഥകള്‍. ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളെ മോചിപ്പിക്കാന്‍ ഇത്തരം വ്യവസ്ഥകള്‍ വച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

Related News