കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികൾ കാവിയാകും; പ്രധാനമന്ത്രി

  • 23/05/2024

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.

എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചുവന്ന ഇടനാഴികൾ കാവിയാകുമെന്നും മോദി വ്യക്തമാക്കി.

അതേസമയം ആറാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടക്കുന്നത്.

Related News