400 ഇല്ല, ബിജെപിക്ക് പരമാവധി 260 സീറ്റ് വരെ; കോണ്‍ഗ്രസ് 100 കടക്കുമെന്നും പ്രവചിച്ച്‌ യോഗേന്ദ്ര യാദവ്

  • 25/05/2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച്‌ 400 സീറ്റ് ലഭിക്കുമെന്ന വാദം തന്നെ ആവര്‍ത്തിക്കുമ്ബോള്‍ ബിജെപിക്ക് പരമാവധി 260 സീറ്റ് വരെയാണ് നേടാനാവുകയെന്ന് പ്രവചിക്കുകയാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. അതേസമയം കോണ്‍ഗ്രസ് 100 കടക്കുമെന്നും അദ്ദേഹം പ്രവചിച്ചു. 

എൻഡിഎ തന്നെ അധികാരത്തില്‍ വരും എന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പ്രശാന്ത് കിഷോര്‍ ആവര്‍ത്തിക്കുന്നത് ബിജെപി ഏറ്റെടുക്കുന്നതിനിടെയാണ് പ്രവചനവുമായി വീണ്ടും യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരിക്കുന്നത്. 

വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം ലോകപ്രശസ്ത പൊളിറ്റിക്കല്‍ സയിന്‍റിസ്റ്റ് ഇയാൻ ബ്രമ്മര്‍ പ്രവചിച്ചിരുന്നു. ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്നായിരുന്നു ബ്രമ്മറുടെ പ്രവചനം. 

Related News