കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരില്‍ താമസിച്ച ഹോട്ടല്‍ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അറിയിച്ചു.
എന്നാല്‍ വിഷയം രമ്യമമായി പരിഹരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. ബില്ലടക്കാൻ വൈകിയതിനാല്‍ 18% പലിശ സഹിതം 12.09 ലക്ഷം രൂപ നല്‍കണമെന്നാണ് ഹോട്ടലിന്റെ നിലപാട്. ജൂണ്‍ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോട്ടല്‍ അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രൊജക്‌ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടതിൻ്റെ ആഘോഷ പരിപാടികള്‍ക്കാണ് മോദി മൈസൂരിലെത്തിയത്. വനംവകുപ്പിനായിരുന്നു പരിപാടിയുടെ നടത്തിപ്പ് ചുമതല. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹോട്ടല്‍ ബില്‍ ആരുകൊടുക്കുമെന്നതിന്റെ പേരില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ തമ്മില്‍ തർക്കമുണ്ടായതിനെ തുടർന്നാണ് ബില്‍ അടയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം. മോദിയുടെ സന്ദർശനമുള്‍പ്പെടെ മൂന്ന് കോടി രൂപയാണ് പരിപാടിക്ക് ബജറ്റ് തീരുമാനിച്ചത്.
എന്നാല്‍, 6.33 കോടി രൂപ ചെലവായി. ഇതില്‍ 3 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ബാക്കി തുക ലഭിക്കാനായി പലതവണ കത്തയച്ചെങ്കിലും ഹോട്ടല്‍ ബില്‍ സംസ്ഥാനം വഹിക്കണമെന്ന് എൻടിസിഎ അറിയിക്കുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ പറയുന്നു. പരിപാടിയുടെ പൂർണ ഉത്തരവാദിത്തം എൻടിസിഎക്കായിരുവെന്ന് മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?