110 കി.മീ വേഗതയില്‍ 'റേമല്‍' ചുഴലി അര്‍ധരാത്രി കരതൊടും, 3 സംസ്ഥാനങ്ങളില്‍ ജാഗ്രത; പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി

  • 26/05/2024

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കരതൊടുന്ന പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി അവലോകനയോഗം ചേർന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവർത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം പ്രധാനമന്ത്രി വിലയിരുത്തി.

നിലവില്‍ പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റേമല്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റർ വരെ വേഗതയിലാകും കരതൊടുക. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അർദ്ധരാത്രി 12 മണിയോടെ റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലാകും റേമല്‍ കരതൊടുക. നിലവില്‍ പശ്ചിമ ബംഗാള്‍ തീരത്ത് നിന്നും 240 കിലോമീറ്റർ അകലെയാണ് റേമല്‍. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നിന്ന് 10000 ത്തോള്ളം ഗ്രാമീണരെ മാറ്റി പാർപ്പിച്ചു.

Related News