പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്‌നയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നിതീഷ് കുമാറിന്റെ നാക്കുപിഴച്ചത്. ബിജെപി 400 സീറ്റുകളില്‍ ജയിക്കണമെന്നും, നരേന്ദ്രമോദി മുഖ്യമന്ത്രിയാവണമെന്നുമാണ് നിതീഷ് പറഞ്ഞത്.
'അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍ കോഡ്; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു'. നമ്മള്‍ നാനൂറിലധികം സീറ്റുകളില്‍ വിജയിച്ചുകൊണ്ട് വീണ്ടും അധികാരത്തിലെത്തണം. ബഹുമാനപ്പെട്ട നരേന്ദ്രമോദി മുഖ്യമന്ത്രിയാവണം. അങ്ങനെവന്നാല്‍ ഇന്ത്യയിലും ബിഹാറിലും വികസനമുണ്ടാവും. എല്ലാം സാധ്യമാകും.' എന്നാണ് റാലിയിലെ പ്രസംഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞത്.
വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ തെറ്റുചൂണ്ടിക്കാട്ടിയതോടെ നരേന്ദ്രമോദി ഇപ്പോഴും പ്രധാനമന്ത്രി തന്നെയാണ്. അദ്ദേഹം ഇതുപോലെ തുടരണമെന്നും, മുന്നോട്ടുപോകണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് നിതീഷ് ഉടന്‍ തിരുത്തുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?