സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പക്ഷിയിടിച്ചു; അടിയന്തര ലാന്‍ഡിങ്, യാത്രക്കാര്‍ സുരക്ഷിതര്‍

  • 26/05/2024

ഡല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷിയിടിച്ചു. വിമാനം ഡല്‍ഹിയില്‍ താഴെയിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ച രാവിലെ 10.30നു ഡല്‍ഹിയില്‍ നിന്നും യാത്രതിരിച്ച വിമാനം അപകടത്തെത്തുടര്‍ന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. 2024 മേയ് 26 ന് ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ബി 737 വിമാനം എന്‍ജിന്‍ 2ല്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചത്.

വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. 135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Related News