സർട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കുന്നു; വിരമിക്കലിന് അഭ്യർത്ഥിച്ചത് നിരവധിപേർ

  • 27/05/2024

  


കുവൈത്ത് സിറ്റി: ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് മുൻഗണന നല്‍കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ വിസമ്മതിക്കുന്ന ജീവനക്കാരെ തിരിച്ചറിയുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി കണ്ടെത്തിയ ജീവനക്കാരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്യും.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നവരെ മൂന്ന് കുറ്റകൃത്യങ്ങളാണ് ചുമത്തുക. പൊതുഫണ്ട് പിടിച്ചെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, നിയമവിരുദ്ധമായ നേട്ടങ്ങളും ആനുകൂല്യങ്ങളും നേടുന്നതിനുള്ള വഞ്ചന എന്നിവ ചുമത്തപ്പെടും. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ ഏഴു വർഷം വരെ തടവിനൊപ്പം ലഭിച്ച ശമ്പത്തിന്‍റെ ഇരട്ടി തിരികെ അടയ്ക്കലുമാണ്. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ വിസമ്മതിച്ച നൂറുകണക്കിന് ജീവനക്കാർ വിരമിക്കലിന് അഭ്യർത്ഥിച്ചതും അവർക്കെതിരെ സംശയം ഉളവാക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

Related News