ഫ്ലാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം: ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

  • 27/05/2024

യുവതിയെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയില്‍ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശില്‍പ ഗൗതം എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്മെന്റിലെ എട്ടാം ടവറില്‍ രാവിലെ പൊലീസ് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിഞ്ഞത്. സൗരഭിന്റെ ഫ്ലാറ്റിലെത്തിയ ഉദ്യോഗസ്ഥർ വാതില്‍ തുറന്നപ്പോള്‍ ശില്‍പയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിലെ എച്ച്‌.ആർ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ശില്‍പ.

Related News