സ്വാതി മലിവാളിനെ മര്‍ദിച്ച കേസ്: ക‍െജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

  • 27/05/2024

സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ മുൻ പിഎയുമായ ബിഭവ് കുമാറിന് തിരിച്ചടി. ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയില്‍ പറഞ്ഞു.

നേരത്തെ പ്രതി വിഭവ് കുമാറിന്റെ അഭിഭാഷകൻ വാദങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നെന്നുമെന്ന പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട സ്വാതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.


Related News