ഒരു ഭാഗത്ത് ചുഴലിക്കാറ്റ്, മറുഭാഗത്ത് തെരഞ്ഞെടുപ്പ്; ഇന്ത്യാസഖ്യയോഗത്തിന് മമത ഇല്ല

  • 28/05/2024

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അവസാനഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഒന്‍പത് ണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അവരെ അറിയിച്ചതായി മമത പറഞ്ഞു.


പഞ്ചാബിലും യുപിയിലും അന്നേദിവസം തെരഞ്ഞെടുപ്പുണ്ട്. ഒരുവശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തെരഞ്ഞെടുപ്പ്. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം. ചുഴലിക്കാറ്റിനെതിരായ നടപടികള്‍ക്കാണ് പ്രധാനമെന്നും ഈ അവസരത്തില്‍ ഡല്‍ഹിയില്‍ പോകുന്നത് പ്രായോഗികമല്ലെന്നും മമത പറഞ്ഞു. 

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാനഘട്ടത്തിലാണ് വോട്ട്. ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നത്. ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസുമായോ ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂല്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.

Related News