റിമാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം; ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 മരണം

  • 28/05/2024

പശ്ചിമ ബംഗാളില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെയും ബംഗാളിന്റെയും തീരദേശ മേഖലകളിലുണ്ടായ ശക്തമായ മഴയില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. പല ഇടങ്ങളിലും വൈദ്യുതി ലൈനുകള്‍ക്ക് തകരാറുണ്ടായി. 

ഞായറാഴ്ച ബംഗ്ലാദേശിലെ തെക്കന്‍ തുറമുഖമായ മോംഗലയിലും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റ് വേഗം മണിക്കൂറില്‍ 135 കിലോമീറ്ററിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 10 പേരും മൂന്ന് പേര്‍ ബംഗാളിലും മരിച്ചു. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ തീരദേശ മേഖലകളില്‍ വൈദ്യുതി തടസപ്പെട്ടു. 

Related News