ഒരു ദിവസം ധ്യാനമിരിക്കണം, പ്രധാനമന്ത്രി മോദി കന്യാകുമാരിയിലേക്ക്

  • 28/05/2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നതെന്നാണ് വിവരം. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിലിരിക്കുമെന്നാണ് വിവരം.

ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലെത്തി ധ്യാനമിരിക്കുമെന്നാണ് വിവരം. 

ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ജൂണ്‍ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയില്‍ തുടരുമെന്നു ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

Related News