വിവാദമായി പാഠ്യപദ്ധതി പരിഷ്കരണം; മനുസ്മൃതി ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് പിൻമാറി മഹാരാഷ്ട്ര സര്‍ക്കാര്‍

  • 28/05/2024

വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നീക്കത്തില്‍ നിന്നും പിന്മാറി മഹാരാഷ്ട്ര സർക്കാ‍ർ. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് മനുമൃതിയിലെ ശ്ലോകങ്ങള്‍ ചേർത്തത്. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സർക്കാർ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

അടിമുടി വിവാദമായ പാഠ്യ പദ്ധതി പരിഷ്കരണത്തില്‍ ഒരടി പിന്നോട്ടുവയ്ക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസുമുതല്‍ മറാത്തി ഭാഷ നിർബന്ധമാക്കുന്നതില്‍ വ്യക്തതയില്ലാത്തതും മനുസ്മൃതി പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വിമർശനം ശക്തമായതുമാണ് സർക്കാർ പിന്മാറ്റത്തിനു പിന്നില്‍. പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട പാഠ്യപദ്ധതി ചട്ടകൂട് തയ്യാറാക്കുന്ന സമിതി പുതിയ സിലബസ് പുറത്തു വിട്ടത്.

Related News