സാൽമിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

  • 29/05/2024


കുവൈത്ത് സിറ്റി: സാൽമിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു ബംഗ്ലാദേശി ഗാർഡിന് ദാരുണാന്ത്യം. അധിനിവേശത്തിൻ്റെ അവശിഷ്ടമാണ് കുഴി ബോംബ് എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ബാർ അൽ സാൽമിയിലെ സ്‌ഫോടനത്തിൽ പരിക്കേറ്റതിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പട്രോളിംഗും ആംബുലൻസും സ്ഥലത്ത് എത്തുകയായിരുന്നു. പരിശോധനയിൽ മരിച്ചത് ബം​ഗ്ലാദേശി ​ഗാർഡ് ആണെന്ന് മനസിലായി. തുടർന്ന് വിവരം പ്രോസിക്യൂഷനെ അറിയിക്കുകയും മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രദേശത്ത് അധികൃതർ പരിശോധന നടത്തുന്നുണ്ട്.

Related News