നിക്ഷേപ തട്ടിപ്പുകൾ; വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ കുറിച്ച് മുന്നറിയിപ്പ്

  • 29/05/2024


കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ സംബന്ധിച്ച് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (പിഐഎഫ്എസ്എസ്) പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് അല്ലെങ്കിൽ അതിൻ്റെ അനുബന്ധ കമ്പനികളുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ജീവനക്കാർക്കും ബിസിനസ് ഉടമകൾക്കും വിരമിച്ചവർക്കും വിരമിക്കലിന് ശേഷം പെൻഷൻ ലഭിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. 

വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യങ്ങൾ പ്രചരിക്കുന്നതെന്നും അവരുമായി ഇടപെടുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്താൽ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പുകൾക്ക് ഇരയാകുന്നത് തടയാൻ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വ്യക്തികൾ വിട്ടുനിൽക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.

Related News