'ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഇപ്പോള്‍ എംപിയുടെ പിഎ, ഇവര്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായി'; വിമര്‍ശിച്ച്‌ രാജീവ് ചന്ദ്രശേഖര്‍

  • 30/05/2024

സ്വര്‍ണക്കടത്തില്‍ ശശി തരൂര്‍ എംപിയുടെ മുന്‍ സ്റ്റാഫംഗം പിടിയിലായതിനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം ലോക്‌സഭ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ സ്വര്‍ണക്കടത്തിലും പങ്കാളികളായെന്നാണ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച്‌ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായിയും അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണക്കടത്തിലും പങ്കാളികളയായിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

Related News