മൃഗബലി നടന്നതിന് തെളിവില്ല; ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

  • 31/05/2024

കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നല്‍കി. ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട്‌ നല്‍കിയത്.

കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച്‌ ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ ആരോപണം.

പൊലിസുകാരന്റെ മകന്‍ രണ്ട് ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഹോട്ടല്‍ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. അക്രമം നടത്തിയ പൊലീസുകാരനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Related News