ദേശീയ പതാകയുമേന്തി യോഗാ വേദിയില്‍; ഡാന്‍സിനിടെ കുഴഞ്ഞുവീണുമരിച്ചു; 'അറിയാതെ' കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ കാണികള്‍

  • 31/05/2024

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൗജന്യ യോഗ ക്യാമ്ബിനിടെ 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ യോഗ പരീശിലകന്‍ കുഞ്ഞുവീണു മരിച്ചു. ബല്‍വീന്ദര്‍ സിങ് ഛബ്രയാണ് മരിച്ചത്.

യോഗ റെവല്യൂഷന്‍ ക്യാമ്ബെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയപതാകയുമേന്തിര ദേശഭക്തി ഗാനം സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യോഗ പരീശീലകന്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി പ്രേക്ഷകര്‍ നോക്കി നില്‍ക്കുകയും കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുയും ചെയ്തു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ബോധമില്ലാതെ കുഴഞ്ഞവീണതായി മനസിലാക്കിയത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ കണ്ണുകളും അവയവങ്ങളും ദാനം ചെയ്തു.

Related News