പുതിയ കുവൈറ്റ് അംബാസഡർ; യോ​ഗ്യതാ പത്രം സ്വീകരിച്ച് ഇന്ത്യൻ പ്രസിഡന്റ്

  • 01/06/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള പുതിയ പ്രതിനിധിയുടെ യോ​ഗ്യതാ പത്രം സ്വീകരിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. അംബാസഡർ മിഷാൽ അൽ ഷമാലിയാണ് ഇന്ത്യൻ പ്രസിഡന്റിന് യോ​ഗ്യതാ പത്രം കൈമാറിയത്. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ നടന്നത്. അംബാസഡർ ഇന്ത്യൻ പ്രസിഡൻ്റിനെ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ആശംസകൾ അറിയിച്ചു. ഇൻ്ത്യയിലേക്കുള്ള കുവൈത്തിന്റെ പ്രതിനിധിയാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മിഷാൽ അൽ ഷമാലി പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ അവയെ സജീവമാക്കുന്നതിനും ഉള്ള താത്പര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. തന്റെ കർത്തവ്യങ്ങളിൽ വിജയിക്കുന്നതിനും ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളുടെ വികസനത്തിനും ശക്തിപ്പെടുത്തലിനും അംബാസഡർക്ക് കഴിയട്ടെയെന്ന് ദ്രൗപതി മുർമു ആശംസിച്ചു. അദ്ദേഹത്തിൻ്റെ ചുമതലകൾ സുഗമമാക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും രാജ്യം നൽകുമെന്നും ഇന്ത്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related News