കുവൈത്തിൽ വീണ്ടും അപൂർവ ആകാശ പ്രതിഭാസം ; കാണാം ഈ തിങ്കളാഴ്ച

  • 02/06/2024


കുവൈത്ത് സിറ്റി: ഗ്രഹ വിന്യാസം എന്നറിയപ്പെടുന്ന അപൂർവ പ്രതിഭാസത്തിന് കുവൈത്ത് ആകാശം തിങ്കളാഴ്ച സാക്ഷ്യം വഹിക്കുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിങ്ങനെ ആറ് ഗ്രഹങ്ങൾ നേര്‍രേഖയില്‍ എത്തുന്ന അപൂര്‍വ്വ പ്രതിഭാസമാണ് തിങ്കളാഴ്ച സംഭവിക്കുക. നഗ്നനേത്രങ്ങൾ കൊണ്ടോ ചെറിയ ദൂരദർശിനി ഉപയോഗിച്ചോ ഗ്രഹങ്ങളുടെ വിന്യാസം കാണാൻ കഴിയും. ബുധൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ അവയുടെ അസാധാരണമായ തെളിച്ചം കാരണം നിരീക്ഷണ ഉപകരണങ്ങളുടെ ആവശ്യമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നും ആസ്ട്രോണമിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. യുറാനസ് പോലുള്ള മറ്റ് ഗ്രഹങ്ങൾക്ക് ദൂരദർശിനി ആവശ്യമാണ്.

Related News