മകള്‍ക്കൊപ്പം മുറിയില്‍ കാമുകന്‍; അച്ഛനും മകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

  • 03/06/2024

മുറിയില്‍ മകള്‍ക്കൊപ്പം കാമുകനെ കണ്ടതിന് പിന്നാലെ, അച്ഛനും സഹോദരനും ചേര്‍ന്ന് പതിനെട്ടുകാരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 24കാരനായ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായാറാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയെങ്കിലും സഹോദരി വാതില്‍ തുറന്നില്ല. തള്ളി തുറന്നപ്പോള്‍ സഹോദരിക്കൊപ്പം കാമുകനെയും കാണുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് പാര കൊണ്ട് മര്‍ദിച്ച ശേഷം അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related News