എല്‍നിനോ അവസാനിക്കുന്നു, ഇനി മഴയോട് മഴ, ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ ലാനിനയ്ക്ക് സാധ്യത: ലോക കാലാവസ്ഥ സംഘടന

  • 03/06/2024

ലോകത്ത് കടുത്ത ചൂടിന് കാരണമായ എല്‍നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമായ ലാ നിന ഈ വര്‍ഷം അവസാനത്തോടെ രൂപപ്പെട്ടേക്കുമെന്ന് ലോക കാലാവസ്ഥ സംഘടന. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ലാ നിന സംഭവിക്കാനുള്ള സാധ്യത 60 ശതമാനമാണ്. ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ ഇത് 70 ശതമാനമായി ഉയരുമെന്നും ലോക കാലാവസ്ഥ സംഘടന പ്രവചിക്കുന്നു. ഈ സമയത്ത് എല്‍നിനോ വീണ്ടും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ലോക കാലാവസ്ഥ സംഘടനയുടെ പുതിയ അപ്‌ഡേറ്റില്‍ പറയുന്നു.

ലോകത്ത് എക്കാലത്തെയും കടുത്ത ചൂട് അനുഭവപ്പെട്ട മാസമാണ് ഏപ്രില്‍. തുടര്‍ച്ചയായ 11-ാം മാസമാണ് റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടത്. കടലിന്റെ ഉപരിതല താപനില ഉയര്‍ന്ന് നിന്നതാണ് ഇതിന് കാരണം. കഴിഞ്ഞ 13 മാസമായി കടലിന്റെ ഉപരിതല താപനില റെക്കോര്‍ഡ് ഉയരത്തിലാണെന്നും ലോക കാലാവസ്ഥ സംഘടന അറിയിച്ചു.

Related News