കുവൈത്തിലെ 18 റോഡ് അറ്റക്കുറ്റപ്പണി കരാറുകൾക്ക് കാബിനറ്റ് പച്ചക്കൊടി കാട്ടുന്നു

  • 05/06/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി വിവിധ ഭാഗങ്ങളിലുള്ള റോഡുകളുടെയും ഹൈവേകളുടെയും അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച കരാറുകൾക്ക് കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. മൊത്തം 18 പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ സെയ്ഫ് പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജിയാണ് ഇക്കാര്യം അറിയിച്ചത്.

വാഹനമോടിക്കുന്നവർക്കായി സ്ട്രീറ്റുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ നീക്കം. അതേസമയം, അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും കഴിഞ്ഞ ബുധനാഴ്ച നടന്ന അൽ സൂർ റിഫൈനറിയുടെ സമ്പൂർണ പ്രവർത്തനത്തിൻ്റെ ഔദ്യോഗിക ആഘോഷത്തെ കാബിനറ്റ് അഭിനന്ദിച്ചു.

Related News