എൻഡിഎയില്‍ സമ്മര്‍ദ്ദം ചെലുത്തി ജെഡിയുവും ടിഡിപിയുമടക്കം കക്ഷികള്‍; സ്പീക്കര്‍, മന്ത്രി സ്ഥാനങ്ങള്‍ ചോദിച്ചു

  • 05/06/2024

സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകുന്ന എൻഡിഎയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കം കക്ഷികള്‍. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട ജെഡിയു, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ടിഡിപിയും തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കള്‍ ചർച്ച തുടങ്ങി. 

ഓരോ പാർട്ടികളും മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പൊതു മിനിമം പരിപാടി ആവശ്യപ്പെട്ട ജെഡിയു ജാതി സെൻസസ് ഇതില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു. മൂന്ന് പ്രധാന മന്ത്രാലയങ്ങളില്‍ ജെഡിയു താത്പര്യം അറിയിച്ചിട്ടുണ്ട്.

Related News