ഫാർമസിസ്റ്റ്, അസിസ്റ്റൻ്റ് പ്രൊഫഷനുകൾ പ്രാക്ടീസ് ചെയ്യാൻ പുതിയ മാനദണ്ഡങ്ങൾ

  • 10/06/2024


കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ മേഖലകളിൽ ഫാർമസിസ്റ്റ്, അസിസ്റ്റൻ്റ് പ്രൊഫഷനുകൾ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ വ്യക്തമാക്കിക്കൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഫാർമസിസ്റ്റ് തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിനായി അപേക്ഷിക്കുന്നയാൾ സാധുതയുള്ളതും അംഗീകൃതവുമായ ഫാർമക്കോളജി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നാണ് ആദ്യ വ്യവസ്ഥ.

അസിസ്റ്റൻ്റ് ജോലികൾക്കുള്ള അപേക്ഷകൻ തൻ്റെ സ്പെഷ്യലൈസേഷൻ മേഖലയിൽ സാധുതയുള്ളതും അംഗീകൃതവുമായ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. അപേക്ഷകൻ എക്സ്പീരിയൻസ് സർട്ടിിക്കേറ്റ് സമർപ്പിക്കണം, അത് ബന്ധപ്പെട്ട സ്ഥാപനങ്ങൾ അംഗീകരിച്ചതായിരിക്കണം. ആരോഗ്യ മന്ത്രാലയത്തിലെ ഹയർ ഹെൽത്ത് കൗൺസിൽ നടപടികൾ അനുസരിച്ച് അപേക്ഷകൻ മെഡിക്കൽ ടെസ്റ്റിൽ വിജയിക്കുകയും വേണം. ഫാർമസിസ്റ്റ് ലൈസൻസിനുള്ള കുവൈത്തി അപേക്ഷകൻ സാധുവായ കുവൈത്തി ഫാർമക്കോളജി സൊസൈറ്റി അംഗത്വ കാർഡ് ഹാജരാക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.

Related News