മയക്കുമരുന്ന് കടത്തൽ കേസ്; രണ്ട് പ്രവാസികൾക്ക് കുവൈത്തിൽ വധശിക്ഷ

  • 11/06/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തൽ കേസിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. കുബ്ബാർ ദ്വീപിൽ നിന്ന് കടൽ മാർഗം 189 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളും കടത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഇറാനിയൻ പൗരന്മാരെയാണ് തൂക്കിലേറ്റാൻ കൗൺസിലർ സുൽത്താൻ ബൗറെസ്‌ലിയുടെ നേതൃത്വത്തിലുള്ള കസേഷൻ കോടതി ശിക്ഷിച്ചത്. കോസ്റ്റ് ഗാർഡും ഡ്രഗ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തങ്ങൾ ഹെറോയിൻ ഉപയോഗിക്കുന്നവരാണെന്ന് കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തു.

Related News