ആസ്വദിച്ച്‌ കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

  • 13/06/2024

യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. കോണ്‍ ഐസ്‌ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ 'യെമ്മോ'യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

കഴിഞ്ഞ ദിവസമാണ് യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച്‌ കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈനായി ബുക്ക് ചെയ്തത്. ഐസ്‌ക്രീം ആസ്വദിച്ച്‌ കഴിക്കുന്നതിനിടെ യുവതിയുടെ നാവില്‍ വിരലിന്റെ ഭാഗം തട്ടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിരല്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി ഐസ്‌ക്രീമുമായി പോയി മലാഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ യമ്മോ കമ്ബനിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ച വിരല്‍ ഫോറന്‍സിക് പരിശോധയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു.

Related News